കോഴിക്കോട്: ഫുട്ബാൾ താരമായിരുന്ന കുറ്റിച്ചിറ അറക്കലകത്ത് അബ്ദുൽ മജീദ് (74) വട്ടക്കിണർ മീഞ്ചന്ത ഗവ. ഹൈസ്കൂളിന് പിൻവശം ‘റനാസ്’ൽ നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. സന്തോഷ് ട്രോഫി ടൂർണമെൻറിൽ കേരളത്തിനായി ബൂട്ടണിഞ്ഞിരുന്നു. കല്ലായി യൂത്ത്സ്, കെ.എസ്.ആർ.ടി.സി എന്നീ ടീമുകളിലെയും താരമായിരുന്നു. പരേതനായ ബൈരായിക്കുളം അഹമ്മദ് കോയയുടെയും അറക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: ദൂശാവീട്ടിൽ സഫിയ. മക്കൾ: നിഷാം (ദുബൈ), നസീഫ്, നാസില, നിഷാത്ത്. മരുമക്കൾ: പള്ളിവീട്ടിൽ സുഹൈൽ, പൊന്മാണിച്ചിൻറകം റഹീം. സഹോദരങ്ങൾ: അറക്കലകത്ത് കോയ, ബീവി, ഫരീദ, ആയിശബി, നഫീസ, പരേതരായ ഷാഹുൽ ഹമീദ്, ഷരീകത്ത്.