വില്യാപ്പള്ളി: ആദ്യകാല മുസ്ലിം ലീഗ് നേതാവും വൈറ്റ്ഗാർഡ് ക്യാപ്റ്റനുമായിരുന്ന മേയന മൊയ്തു (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സുലൈമാൻ (അധ്യാപകൻ, എം.ജെ ഹൈസ്കൂൾ വില്യാപ്പള്ളി), ഷംസുദ്ദീൻ (ദുബൈ), ഇസ്മായിൽ, സമീറ, പരേതയായ സുലൈഖ. മരുമക്കൾ: ജാഫർ (കൽപറ്റ), ഷമീമ (അധ്യാപിക, എം.സി.എം.യു.പി സ്കൂൾ, മയ്യന്നൂർ), സഹീറ, ഷൗക്കീൻ. സഹോദരി: സൈനബ (വയനാട്).