കോഴിക്കോട്: സി.എം. മാത്യു ബ്രദേഴ്സ് പാർട്ണർ തട്ടിൽ ചേറ്റുപുഴക്കാരൻ പരേതനായ സി.എം. മാത്യുവിന്റെ മകൻ സി.എം. ജോയ് (73) കോഴിക്കോട് അശോകപുരം ജവഹർ നഗർ കോളനിയിൽ നിര്യാതനായി. ഭാര്യ: പൗളിൻ ജോയ് (ആലപ്പാട്ട് പാലത്തിങ്കൽ കരാഞ്ചിറ). മക്കൾ: മാത്യു സി. ജോയ് (സി.എം. മാത്യു ബ്രദേഴ്സ്), പയസ് സി. ജോയ് (കോർ കൺസ്ട്രക്ഷൻ). മരുമക്കൾ: അനു മാത്യു, (ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ കോനിക്കര ,കുറ്റൂർ), വിനീത പയസ് (മുട്ടത്ത്, കുരിയച്ചിറ). സഹോദരങ്ങൾ: സി.എം. മാത്യു, സി.എം.പോൾ, പരേതരായ മേരി സെബാസ്റ്റ്യൻ മണ്ണുമ്മൽ, റോസി ജേക്കബ് തെക്കേക്കര, ബേബി ജോസ് മൊയലൻ. സി.വൈ.എം.എ, സി.എൽ.സി എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അശോകപുരം ഉണ്ണി മിശിഹാ ദേവാലയത്തിൽ.