തിരുവനന്തപുരം: മണ്ണന്തല ഇടയിലക്കോണം ഇ.ആർ.എ - 44 പടിഞ്ഞാറ്റിൽ ആർ. കാർത്തികേയൻ നായർ (73 -റിട്ട. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് ഉദ്യോഗമണ്ഡൽ, കൊച്ചി) നിര്യാതനായി. മണ്ണന്തല എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി, ഇടയിലക്കോണം റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചു. കേരളാദിത്യപുരം പടിഞ്ഞാറ്റിൽ കുടുംബാംഗമാണ്. ഭാര്യ: ആർ. അംബിക (റിട്ട. വി.ആർ.സി, കേന്ദ്ര തൊഴിൽമന്ത്രാലയം, നാലാഞ്ചിറ). മക്കൾ: കെ. അനു നായർ (കെ.എ.എസ്.ഇ, തിരുവനന്തപുരം), കെ. ആശ നായർ (അയർലൻഡ്). മരുമക്കൾ: വരുൺ (ജർമനി), ജയ്കാന്ത് (അയർലൻഡ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.