പാലേരി: പാറക്കടവ് മഹല്ല് ജമാഅത്ത് മുതവല്ലി കാവിൽ ഇബ്രാഹിംഹാജി (100) നിര്യാതനായി. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: പരേതയായ കണിയാങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: എ.കെ. അഹ്മദ് (പാറക്കടവ് മഹല്ല് ജമാഅത്ത് പ്രസിഡന്റ്, കുറ്റ്യാടി റിലീജ്യസ് എജുക്കേഷൻ ട്രസ്റ്റ് മുൻ ചെയർമാൻ), പി.കെ.സി. നഫീസ, എ.കെ. അബ്ദുൽ മജീദ്, എ.കെ. സാറ, ആർ.പി. സുലൈഖ, എ.കെ. സുബൈർ(ഒമാൻ). മരുമക്കൾ: പി.കെ.സി. അബ്ദുസ്സലാം, എ.കെ. സൽമ(വേളം ശാന്തിനഗർ), കെ.കെ. അബ്ദുൽഅസീസ്(ദുബൈ), ആർ.പി. അബ്ദുൽഗഫൂർ ശാന്തിനഗർ (ദുബൈ), ഏരത്ത് ഷാനിബ, ഷിഫ (അരിക്കുളം). സഹോദരങ്ങൾ: പരേതരായ കാവിൽ സൂപ്പി ഹാജി, വാര്യം മoത്തിൽ മൊയ്തീൻ, കാവിൽ മമ്മി, ഖദീജ വയനാട്, മറിയം കോറോത്ത്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12.45ന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.