കോഴിക്കോട്: ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഹെഡ്മിസ്ട്രസ് ലിസി വര്‍ഗീസ് (78) നിര്യാതയായി. കുന്ദംകുളം വടക്കേ തലയ്ക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: സാമൂഹികക്ഷേമ വകുപ്പ് മുന്‍ അഡീ. ഡയറക്ടര്‍ പോള്‍ കെ. മാത്യു. മക്കള്‍: മാത്യു പോള്‍ (എന്‍ജിനീയര്‍, ചെന്നൈ), ഡോ. മേരി പോള്‍ (എം.ജി. ഹോമിയോ മെഡിക്കല്‍ സെന്റര്‍, കരിങ്ങാച്ചിറ). മരുമക്കള്‍: ഡോ. ദീപ ഇട്ടിമാണി, ഡോ. ജോര്‍ജ് ഫിലിപ്പ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കുന്ദംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.