കാരത്തൂർ: കൈനിക്കരയിലെ ചീരക്കുഴിയിൽ മൊയ്തീന്റെ മകൻ സി.കെ. അബ്ദുൽ റഷീദ് (45) ഹൃദയാഘാതത്തെ തുടർന്ന് അബൂദബിയിൽ നിര്യാതനായി. ജിസ്കോ മുസാഫാഫ് കമ്പനി ജീവനക്കാരനായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ വന്ന് ലീവ് കഴിഞ്ഞ് തിരിച്ചുപോയത്. മാതാവ്: ബീക്കുട്ടി. ഭാര്യ: സമീറ. മക്കൾ: റാജിഹ്, റാബിഹ്, റിൻഹ. സഹോദരങ്ങൾ: ഷംസുദ്ദീൻ (അൽഐൻ), ഹനീഫ (റാസൽഖൈമ), അക്ബർ, ഹാരിസ്, താഹിറ, ഹാജറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് കൈനിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.