പരപ്പനങ്ങാടി: കെ.പി.സി.സി മുൻ അംഗം പള്ളിപ്പുറം അമ്പലത്തിന് സമീപത്തെ തട്ടാൻകണ്ടി നാരായണൻകുട്ടി നായർ (87) നിര്യാതനായി. പരപ്പനങ്ങാടി കോടതിയിൽ ദീർഘകാലം വക്കീൽ ഗുമസ്തനും കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുൻ അധ്യക്ഷനുമാണ്. പരപ്പനങ്ങാടി റൂറൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കമലം. മകൻ: സുനിൽകുമാർ. മരുമകൾ: ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.