വടകര: അഴിയൂർ തമ്മന്തോടി ഉമ്മർ ഹാജി (90) നിര്യാതനായി. മുസ്ലിം ലീഗ് കല്ലാമല ശാഖ മുൻ പ്രസിഡന്റ്, കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷൻ രക്ഷാധികാരി, അഴിയൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സഫിയ. സഹോദരിമാർ: മറിയുമ്മ, ഫാത്തിമ.