അശോകപുരം: മുത്തപ്പൻ കാവിന് സമീപം ശ്രീപാദത്തിൽ സ്വപ്ന (53) നിര്യാതയായി. പരേതനായ അണ്ടിശ്ശേരി അറുമുഖന്റെയും ശാന്തകുമാരിയുടെയും മകളാണ്. ഭർത്താവ്: ജയാനന്ദ് (റിട്ട. അഡീഷനൽ സെക്രട്ടറി, ധനവകുപ്പ്). മക്കൾ: ഡോ. അശ്വതി, അഭിജയ് (വിദ്യാർഥി). മരുമകൻ: ജിതിൻ ദേവദാസ് (ചങ്ങരംകുളം). സഹോദരങ്ങൾ: സുദർശൻ, മാല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.