മേമുണ്ട: മേമുണ്ട പുതുക്കുടി ടി.വി. ബാലകൃഷ്ണൻ നമ്പ്യാർ (87) നിര്യാതനായി. ദീർഘകാലം മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗമായും അവിഭക്ത വില്യാപ്പള്ളി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘടനയായ കെ.എ.പി.ടി യൂനിയൻ, കെ.പി.ടി.എഫ് എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. കെ.പി.ടി.യു ജില്ല വൈസ് പ്രസിഡന്റ്, കർഷക സംഘം വടകര ഏരിയ പ്രസിഡന്റ്, ബാലസംഘം ഏരിയ കൺവീനർ, കെ.എസ്.വൈ.എഫ് താലൂക്ക് കമ്മിറ്റി അംഗം, വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, പ്രസിഡന്റ്, വടകര കോ ഓപറേറ്റിവ് അർബൻ ബാങ്ക് പ്രസിഡന്റ്, വടകര പാപ്കോസ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: ജാനകി (റിട്ട. അധ്യാപിക, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ബിജുനാഥ്, ഉഷ (സഹകരണ ആശുപത്രി), നിഷ (അധ്യാപിക, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ആശ (അധ്യാപിക, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാരാപ്പുഴ). മരുമക്കൾ: രമേശൻ (കെ.ടി.സി ഹോണ്ട), സാജു (എൻജിനീയർ, നെസ്റ്റ്), ജയന്തി (ഹൈദരാബാദ്). സഹോദരങ്ങൾ: അമ്മുക്കുട്ടി (മയ്യന്നൂർ), പരേതരായ ജാനു, ലീല.