വരവൂർ: കിണറ്റിൽ വീണ് വയോധിക മരിച്ചു. വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ പാറുവാണ് (82) മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ വീണ ഇവരെ നാട്ടുകാർ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ചന്തു, വാസുദേവൻ. മരുമക്കൾ: ചന്ദ്രിക, ശ്യാമള.