താഴെചൊവ്വ: എളയാവൂർ റോഡിൽ ഹരിതയിൽ മൂളിയിൽ ശാരദ ടീച്ചർ (87) നിര്യാതയായി. എടച്ചൊവ്വ യു.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ നീണ്ടൻ കരുണാകരൻ (റിട്ട. കസ്റ്റംസ് ഓഫിസർ). മക്കൾ: മുരളീധരൻ (യു.എസ്.എ), ഗിരിധരൻ (കാനഡ), വിദ്യാധരൻ (ദുബൈ). മരുമക്കൾ: ശോഭ ചാത്തോത്ത് (ചാലാട്), സമീജ അർച്ചന (പൂക്കോട്), സൂര്യ പള്ളേരി (ഇല്ലത്ത് താഴെ). സഹോദരങ്ങൾ: രാധ (വലിയന്നൂർ), പരേതരായ ഭാസ്കരൻ, ഗോപാലൻ, നാരായണൻ, ഹരിദാസൻ, യശോദ, ദേവകി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.