നാദാപുരം: തണ്ണീർപന്തൽ മരക്കാട്ടേരി ഓമനയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കോമത്ത് ബാലക്കുറുപ്പ് (റിട്ട. അധ്യാപകൻ ഓണിയൻ ഹൈസ്കൂൾ തലശ്ശേരി). മക്കൾ: എം. ഗോപിനാഥൻ (റിട്ട. എ.ഇ.ഒ ഇരിങ്ങാലക്കുട), എം. മുരളീധരൻ (റിട്ട. അധ്യാപകൻ ആദൃശ്ശേരി എൽ.പി സ്കൂൾ തിരൂർ), എം. ശശി (സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്), വിനോദൻ, പവിത്രൻ (ഐ.ടി.ഐ വടകര), വേണുഗോപാലൻ (ബിസിനസ്). മരുമക്കൾ: പ്രേമ (അധ്യാപിക കോട്ട് എം.യു.പി സ്കൂൾ തിരൂർ), ദീപകുമാരി (അധ്യാപിക വെട്ടം യു.പി സ്കൂൾ തിരൂർ), രൂപ, നിഷ, സുമിത (അരൂർ അർബൻ സഹകരണ സൊസൈറ്റി). സഹോദരങ്ങൾ: മരക്കാട്ടേരി ദാമോദരൻ (മുൻ പ്രസിഡന്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റ്യാടി), പരേതനായ മരക്കാട്ടേരി ബാലകുറുപ്പ്.