ഫറോക്ക് ചുങ്കം: പൗരപ്രമുഖനും ഫറോക്ക് ഖാദിസിയ എജുക്കേഷനൽ സെന്റർ മുഖ്യ രക്ഷാധികാരിയുമായ ചുങ്കം എട്ടേനാൽ വാൽപറമ്പ് കളത്തിൽ ഹംസ ഹാജി (66) നിര്യാതനായി. ഫറോക്ക് മേഖല സുന്നി സ്ഥാപനങ്ങളുടെ സഹകാരി, ഖാദിസിയ ഗ്രാൻഡ് മസ്ജിദ് പ്രസിഡന്റ്, ശംസുൽ ഹുദ സുന്നി മദ്റസ പ്രസിഡന്റ്, മിസ്ബാഹുൽ അനാം മദ്റസ സദ്ദാം വളവ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ: രഹന, ജാബിർ (ഐ.സി.എഫ് മക്ക), ഹബീബ, ഇസ്ഹാഖ് (ആർ.എസ്.സി സൗദി നാഷനൽ എക്സിക്യൂട്ടിവ് അംഗം, മർകസ് മക്ക സെൻട്രൽ കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: അബ്ദുൽ റസാഖ് (ജിദ്ദ), ബെൻസിറ (കോടമ്പുഴ), ഫൈസൽ (പുല്ലുംകുന്ന്) ജസീന (പടിക്കൽ).