കണ്ണൂർ: ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു. കക്കാട് നമ്പ്യാർമെട്ടയിൽ രാത്രി വൈകിയാണ് സംഭവം. അജയ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദേവദാസിനെയും രണ്ടു മക്കളെയും ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനം കഴുകുമ്പോൾ വെള്ളം പോയത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
വാക്ക്തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റാണ് അജയ്കുമാർ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.