ചെറുവത്തൂർ: പിന്നോട്ടെടുത്ത ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. ചെറുവത്തൂര്‍ ബസ് സ്റ്റാൻഡിലാണ് അപകടം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പി.എം.സി. അബ്ദുൽ ഖാദറിന്റെ ഭാര്യ കെ.എ. ഫൗസിയയാണ് (50) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് അപകടം.
സഹോദരന്റെ മകളെയും കൂട്ടി ചീമേനിയിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ചീമേനി ഭാഗത്തേക്കുള്ള ബസിൽ കയറാൻ പോകുന്നതിനിടെ പിറകോട്ടെടുത്ത ബസ് ഇടിച്ചു. കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഫൗസിയ അൽപം കഴിഞ്ഞാണ് മരിച്ചത്. പിതാവ്: പരേതനായ എം.എം. അബ്ദുല്ല ഹാജി. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ഫായിസ, ഫർഹാന. മരുമക്കൾ: ഹുസൈൻ സഖാഫി ചീമേനി, ഷാക്കിർ ബാഖവി പെട്ടിക്കുണ്ട്. സഹോദരങ്ങൾ: പരേതനായ നിസാമുദ്ദീൻ, സൗദാബി, ഖലീൽ (ഗൾഫ്).