ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടൂർ പൊഞ്ഞനം തെയ്യശ്ശേരി കൃഷ്ണന്റെ മകൻ രാഗേഷ് (40) ആണ് മരിച്ചത്. ജൂലൈ രണ്ടിന് വൈകീട്ട് സുഹൃത്തുമൊന്നിച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ നെടുമ്പുരയിൽ കാറിൽ തട്ടിയായിരുന്നു അപകടം. ബൈക്കിന്റെ പിറകിൽ ഇരുന്ന രാഗേഷ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാഗേഷ് ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. മാതാവ്: രാധ.
ഭാര്യ: കാവ്യ. മക്കള്: വൈഗ, മിഗ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇരിങ്ങാലക്കുട മുക്തിസ്താനിൽ.