ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി കെ.ബി.എം ആശുപത്രിക്കു സമീപം കറുപ്പംവീട്ടിൽ അശ്റഫിന്റെ മകൻ അഫ്സൽ വാഫി (27) നിര്യാതനായി. അക്കിക്കാവ് എൻലൈറ്റ് അക്കാദമിയിൽ ജോലി ചെയ്യുകയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല വാഫി അലുംമ്നി ജനറൽ സെക്രട്ടറിയുമാണ്. മാതാവ്: ഫാത്തിമ. സഹോദരി: ഫസ്ന. ഖബറടക്കം ശനിയാഴ്ച.