തളിപ്പറമ്പ്: മുസ്ലിംലീഗിന്റെ ആദ്യകാല നേതാവ് പരേതനായ ബത്താലിക്കുട്ടി ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകൻ തളിപ്പറമ്പ് മദ്റസക്ക് സമീപത്തെ പെട്രോൾ പമ്പ് ഉടമ ഒമാൻ നഗറിലെ ലുബാസിൽ പി.പി. സിദ്ദീഖ് (61) നിര്യാതനായി. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീണ സിദ്ദീഖിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ച അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷെറീഫ പള്ളക്കൻ. മക്കൾ: ലുബ്, റിജാസ് (മസ്കത്ത്). മരുമക്കൾ: നൗഷാദ് ഓണപ്പറമ്പ് (ഖത്തർ), ലുബൈബ (ചിറവക്ക്). സഹോദരങ്ങൾ: ഫാത്തിമ, സക്കീന, സാഹിദ, മറിയം, ഉമ്മർ (പെട്രോൾ പമ്പ്), ഖദീജ, പരേതനായ റഷീദ്.