കാഞ്ഞിരോട്: പഴയപള്ളിക്ക് സമീപം തൗഫീഖ് മൻസിലിലെ കുഞ്ഞുമുഹമ്മദ് (62) നിര്യാതനായി. പരേതരായ കാഞ്ഞിരോട് മേലെകണ്ടി മൊയ്തുവിന്റെയും തൗഫീഖ് മൻസിലിൽ ഫാത്തിമയുടെയും മകനാണ്. ദീർഘകാലം സഊദിയിലെ റിയാദിൽ പ്രവാസിയായിരുന്നു. ഭാര്യ: കുനിയിൽ നസീമ (കാഞ്ഞിരോട്). മക്കൾ: തൗസിഫ് (ദുബൈ), അഫ്സൽ (ഒമാൻ), അൻസീറ, ഫിദ (പ്ലസ് ടു വിദ്യാർഥിനി, മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അബ്നാസ് (പാപ്പിനിശ്ശേരി), സാജിറ (തലശ്ശേരി), സഫാന (എച്ചൂർ). സഹോദരങ്ങൾ: അബ്ദുല്ല (ചക്കരക്കൽ), ലത്തീഫ്, നബീസ (ഇരുവരും അഞ്ചരക്കണ്ടി).