പെരുമണ്ണ: മുക്കം എം.എ.എം.ഒ കോളജ് കോമേഴ്സ് വിഭാഗം മുൻ അധ്യാപകനും കോഴിക്കോട് സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായിരുന്ന ഡോ. പാട്ടത്തിൽ വിജയ രാഘവൻ (61) നിര്യാതനായി. പ്രോഗ്രസ്സിവ് ഫെഡറേഷൻ ഓഫ് കോളജ് ടീച്ചേഴ്സ് കേരള, ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ, കേരളീയം സ്മാരക സമിതി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായിരുന്നു.ഭാര്യ: ഡോ. സുമ (മെഡിക്കൽ കോളജ് ഇ.എൻ.ടി വിഭാഗം). മക്കൾ: ഡോ. അനന്ദു വിജയൻ, ഡോ. അഭിരാം വിജയൻ. സഹോദരങ്ങൾ: പി. ചന്ദ്രശേഖരൻ (അക്ഷയ ബാങ്ക്), ശ്രീനിവാസൻ (വിമുക്തഭടൻ), അരവിന്ദൻ (ഓൾ കേരള റേഷൻ റീട്ടെയിൽ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ്). പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ടുവരെ കോവൂരിലെ വീട്ടിലും, ഒമ്പതു മുതൽ 10 വരെ പെരുമണ്ണയിലെ വീട്ടിലും. സംസ്കാരം 10ന് പാട്ടത്തിൽ വീട്ടുവളപ്പിൽ.