തലശ്ശേരി: ധർമടത്തെ ആദ്യകാല വാടക സാധന വിതരണ സ്ഥാപനമായ പി.ആർ ബ്രദേഴ്സ് ഉടമ പാലയാട് വെള്ളൊഴുക്ക് ബസ് സ്റ്റോപ്പിനടുത്ത സ്വപ്നാലയത്തിൽ പി.ആർ. ബാലൻ എന്ന പൂഴിയിൽ ബാലൻ (90) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സുധീഷ് (ടൈറ്റാൻ ജിംനേഷ്യം, തലശ്ശേരി), സപ്ന (ഐ.സി.എം, കണ്ണൂർ), സുജേഷ് (ദുബൈ). മരുമക്കൾ: ഷൈനി (ജിം ട്രെയിനർ), അനിൽ (ബിസിനസ്, കണ്ണൂർ), നിംന. സഹോദരങ്ങൾ: വിജയൻ, ജനാർദനൻ, മുകുന്ദൻ, നാരായണി, പരേതനായ രാഘവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.