കൂരാച്ചുണ്ട്: വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം മുൻ വൈസ് പ്രസിഡന്റും കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കല്ലാനോട് ചാലിൽ മീത്തൽ സി.എം. നാരായണൻ (69) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: നാരായണി. ഭാര്യ: രാധ (കല്ലാനോട് അംഗൻവാടി). മക്കൾ: രാകേഷ് (ഭീമ ഹോം അപ്ലയൻസസ് നാദാപുരം), രമ്യ. മരുമക്കൾ: ഷാജു (പയ്യോളി), അബിഷ (കൂടത്തായ്). സഹോദരങ്ങൾ: സത്യൻ, രാജൻ, പുഷ്പ, ദേവി, പരേതനായ കരുണൻ. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.