തുമ്പമൺ: മാമ്പിലാലിൽ ലിജൻ വർക്കി ഡേവിഡ് (52) നിര്യാതനായി. പന്തളം സി.എം ഹോസ്പിറ്റലിലെ റേഡിയോഗ്രാഫറായിരുന്നു. പരേതരായ ഡേവിഡ് വർക്കിയുടെയും(ബി.ഐ.ടി.എസ് പിളാനി) അന്നമ്മ ഡേവിഡിന്റെയും (പന്തളം സി.എം ഹോസ്പിറ്റൽ) മകനാണ്. ഭാര്യ: ലിജി ലിജൻ. മകൾ: ആൻലി ലിജൻ. സഹോദരി: ഡോ. ലിസ ശ്രീജിത് (പ്രഫസർ എൻ.ഐ.ടി കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച പകൽ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകർക്കുശേഷം തുമ്പമൺ മർത്തമറിയം ഭദ്രാസന പള്ളി സെമിത്തേരിയിൽ.