തലശ്ശേരി: പുന്നോൽ ഉസ്സൻമൊട്ടയിലെ അൽ മനാർ ഹൗസിൽ കാട്ടിലെ പീടികയിൽ മുഹമ്മദ് (46) നിര്യാതനായി. ദുബൈയിൽ കപ്പൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഊട്ടിയിലേക്ക് കുടുംബസമേതം വിനോദയാത്രക്ക് പോയപ്പോൾ ഗൂഢലൂരിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ക്രൗൺ മസാല ഉടമ പരേതനായ അബ്ദുൽ റഹ്മാന്റെയും കെ.പി. സുബൈദയുടെയും മകനാണ്. ഭാര്യ: ഹുസ്ന (ചൊക്ലി). മക്കൾ: മൈസ, മസീഹ്, മദീഹ, മാസിൻ. സഹോദരങ്ങൾ: ആബിദ, ഫസൽ, സൽമാനുൽ ഫാരിസ് (എല്ലാവരും ദുബൈ).