എടാട്ട്: എടനാട് വെസ്റ്റ് എൽ.പി സ്കൂൾ മാനേജറും റിട്ട. അധ്യാപികയുമായ സി.പി.സുലോചന ടീച്ചർ (79) നിര്യാതയായി. എടനാട് വെസ്റ്റ് എൽ.പി സ്കൂൾ മാനേജറും റിട്ട. പ്രധാനാധ്യാപകനുമായിരുന്ന പരേതനായ എം.പി.രാഘവൻ മാസ്റ്ററുടെയും പരേതയായ സി.പി. കല്യാണി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ എ.ടി.വി. ഗോപാലൻ മാസ്റ്റർ.മക്കൾ:സി.പി. സതീഷ് കുമാർ (ചീഫ് മാനേജർ എസ്.ബി.ഐ ബംഗളൂരു),സി.പി. ബീന(റിട്ട. പ്രധാനാധ്യാപിക ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി),സി.പി. ഗിരീഷ് കുമാർ (സെക്ഷൻ ഓഫിസർ, റബർ ബോർഡ് ഇട്ടനഗർ, അരുണാചൽ പ്രദേശ്).മരുമക്കൾ: വി. ശ്രീലത(മഞ്ചേശ്വരം), പ്രഫ.കെ.ടി.വി. ദിവാകരൻ (റിട്ട. പയ്യന്നൂർ കോളജ്), എൻ.കെ. ശബ്നം(എച്ച്.എസ്.എസ്.ടി,ജി.എച്ച്. എസ്.എസ് ഉദിനൂർ).സഹോദരങ്ങൾ: സി.പി.ശാന്തകുമാരി (യു.എസ്.എ), സി.പി.വിശ്വനാഥൻ (റിട്ട.ചീഫ് കെമിസ്റ്റ് മുകുന്ദ് അയേൺ ആൻഡ് സ്റ്റീൽ മുംബൈ),സി.പി.ജയരാജൻ (റിട്ട. പ്രധാനാധ്യാപകൻ എടനാട് വെസ്റ്റ് എൽ.പി.സ്കൂൾ,ജനറൽ സെക്രട്ടറി മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി),സി.പി. പ്രസന്നകുമാരി (റിട്ട. ടീച്ചർ എടനാട് യു.പി. സ്കൂൾ), പരേതനായ സി.പി.അച്യുതൻ(റിട്ട. വിജയ ബാങ്ക്).മൃതദേഹം വ്യാഴാഴ്ച രാവിലെ 9.30ന് എടനാട് വെസ്റ്റ് എൽ.പി സ്കൂളിൽ പൊതുദർശനത്തിനുശേഷം 11ന് എടാട്ട് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.