കൂത്തുപറമ്പ്: കൈതേരിപാലം പ്രതിഭയിലെ എൻ.പി. പ്രഭാകരൻ അടിയോടി (73) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ ജൂനിയർ കമീഷൻഡ് ഓഫിസറായിരുന്നു. കൊളശ്ശേരിയിലെ പരേതരായ ഗോപാലൻ നമ്പ്യാരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പി. സതി (റിട്ട. അധ്യാപിക വേങ്ങാട് മാപ്പിള എൽ.പി സ്കൂൾ). മക്കൾ: പ്രീതി പ്രഭാകരൻ (അസി. എൻജിനീയർ എൽ.എസ്.ജി.ഡി തിരുവനന്തപുരം), പ്രജിത് പ്രഭാകരൻ (ദുബൈ). മരുമക്കൾ: അഭിലാഷ്നായർ (ഐ.ടി ഓപറേഷൻസ് മാനേജർ, ടെക്നോപാർക്ക് തിരുവനന്തപുരം), നീതു പ്രജിത് (ദുബൈ). സഹോദരങ്ങൾ: പുരുഷോത്തമൻ, വിശാലാക്ഷി, ഗോപിനാഥ്, പരേതരായ ജനാർദനൻ, ഓമന, രാമദാസ്, രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൈതേരിയിലെ കുടുംബ ശ്മശാനത്തിൽ.