നടുവണ്ണൂർ: നന്താനശ്ശേരി ഇല്ലത്തെ സ്വാതന്ത്ര്യ സമരസേനാനി പരേതനായ പരമേശ്വരൻ മൂസതിന്റെ മകൻ ഗണപതി മൂസത് (ഉണ്ണി-86) നിര്യാതനായി. നടുവണ്ണൂർ ദേവസ്വം ഊരാളനാണ്. ഭാര്യ: പരേതയായ സാവിത്രി മനയമ്മ. മക്കൾ: ഗീത, ജയചന്ദ്രൻ (അഡ്വക്കറ്റ് പേരാമ്പ്ര). മരുമക്കൾ: നാരായണ പൊതുവാൾ (കുറുങ്ങോട്ടില്ലം, തിരുവള്ളൂർ), ശുഭാദേവി (കാരിക്കമഠം, ഹരിപ്പാട്). സഹോദരങ്ങൾ: നാരായണൻ മൂസത് (റിട്ട. പ്രധാനാധ്യാപകൻ, വാകയാട് എച്ച്.എസ്.എസ്.), ശാന്ത, സുധ (കേരള ബാങ്ക് മുൻ മാനേജർ), ശരണൻ മൂസത് (റിട്ട. പോസ്റ്റൽ), ദാമോദരൻ മൂസത് (അഡ്വക്കറ്റ് പേരാമ്പ്ര), ഗോവിന്ദൻ മൂസത് (മലബാർ ദേവസ്വം ബോർഡ്), പരേതരായ ശങ്കരൻ മൂസത്, വാസുദേവൻ മൂസത്. സഞ്ചയനം ബുധനാഴ്ച.