കൂടരഞ്ഞി: ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂടരഞ്ഞി കോലോത്തുംകടവ് കരിക്കം പറമ്പിൽ ഷെരീഫ് (56) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതരായ കരിക്കംപറമ്പിൽ ഹമീദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: റസീന തിരുവമ്പാടി ചോലയിൽ കുടുംബാംഗം. മക്കൾ: ജസൽ (ഖത്തർ), ജിസ്ന, ഫാത്തിമ സന. മരുമക്കൾ: ജംഷീർ തെക്കെ മണ്ണിൽ (ചെമ്പുകടവ്), ആദില ശെറിൻ പറക്കോട്ടു കുലത്ത് (തിരുവമ്പാടി), സഹോദരങ്ങൾ: ലൈല (കൂടരഞ്ഞി), ഷക്കീല (പുൽപള്ളി-ഇരുളം), മസീന (മാവൂർ), ഷജ് ല (കൂമ്പാറ).