തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റുമായിരുന്ന അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍ മണ്ണൂര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ റോസ് തെക്കേകണ്ടം (മേലുകാവ്). മക്കള്‍: അനിതാ റോസ് (ബംഗളൂരു), ഡോ.ജോസഫ് സെബാസ്റ്റ്യന്‍ (റിസര്‍ച്ച് സയന്‍സ്റ്റിറ്റ് കാനഡ), സിറിയക് സെബാസ്റ്റ്യന്‍ (ഓറക്കിള്‍, ബംഗളൂരു). മരുമകന്: അജു ചാണ്ടി മലേപ്പറമ്പില്‍ (ഡെല്‍, ബംഗളൂരു). സഹോദരങ്ങള്‍: ബേബി മണ്ണൂര്‍ (തേര്‍ത്തല്ലി), ഗ്രേസി തോമസ് മേവട(വായാട്ട് പറമ്പ് ), പരേതരായ ജോസഫ് മണ്ണൂര്‍ (പരപ്പ), ഡോ: വര്‍ഗീസ് മണ്ണൂര്‍ (തളിപ്പറമ്പ്). മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക് തളിപ്പറമ്പ് കോടതിക്ക് സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെക്കും. സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ആരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍ നടത്തും.