തളിപ്പറമ്പ്: കേരള കോൺഗ്രസ് മുൻ കണ്ണൂർ ജില്ല സെക്രട്ടറിയും പി.ഡബ്ല്യു.ഡി എ ക്ലാസ് കോൺട്രാക്ടറുമായ പൗലോസ് തോട്ടുംകര (71) നിര്യാതനായി. ഭാര്യ: മോളി (കുന്നുംപുറത്ത് കുടുംബാംഗം). മക്കൾ: രശ്മി റോബർട്ട്, രജി ബിന്റോ, രേഖ സുബിൻ. മരുമക്കൾ: റോബർട്ട് മാന്യത്ത് (ചെമ്പന്തൊട്ടി ടോപ്പ് കൺസ്ട്രക്ഷൻസ്), ബിന്റോ പുതിയാപറമ്പിൽ (കാര്യപ്പള്ളി), സുബിൻ പാലമറ്റം (ഭീമനടി). സഹോദരങ്ങൾ: മറിയക്കുട്ടി (റിട്ട. അധ്യാപിക, ഫാത്തിമ മാതാ യു.പി സ്കൂൾ, കുടിയാൻമല), പരേതരായ ത്രേസ്യാമ്മ, ആന്റണി, ജോസഫ്, സേവ്യർ. സംസ്കാരം 11 മണിക്ക് കുടിയാൻമല ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.