തൃശൂർ: അയ്യന്തോൾ സിവിൽ ലെയിൻ ശ്രീനിലയത്തിൽ താമസിക്കുന്ന മൂരിയത്ത് വാരിയത്തെ തങ്കം വാരസ്യാർ (91) നിര്യാതയായി. പരേതനായ ചെറുങ്കര വാരിയത്തെ ശങ്കരവാരിയരുടെ പത്നിയാണ്. മക്കൾ: ബാലകൃഷ്ണൻ, ശങ്കരനുണ്ണി, രാമചന്ദ്രൻ, നളിനി. മരുമക്കൾ: ഉഷ, മൃദുല, സിന്ധു, രാജേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർ മഠത്തിൽ. രാവിലെ ഒമ്പതിന് ശ്രീനിലയത്തിൽ നിന്ന് മൃതദേഹം കൊണ്ടുപോകും.