കക്കോടി: മണാട്ടുപൊയിൽ തണൽ വീട്ടിൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷാജിന (അധ്യാപിക, മീഞ്ചന്ത ഹയർ സെക്കൻഡറി സ്കൂൾ), സൈഫുദ്ദീൻ (എൻജിനീയർ, കുവൈത്ത്), സഫീർ (ഖത്തർ). മരുമക്കൾ: യാസർ അറഫാത്ത്, അബ്ഷ, റജീന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). സഹോദരങ്ങൾ: അസ്സൻകോയ, പരേതരായ കദീശുമ്മ, ആമിന, മമ്മത് കോയ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 7.30 ന് കക്കോടി ജുമുഅത്തുപള്ളിയിൽ.