പഴയങ്ങാടി: മാട്ടൂൽ സെൻട്രലിൽ, മാട്ടൂൽ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ബീഫാത്തു മൻസിലിൽ മുട്ടോൻ മഹമുദ് (65) നിര്യാതനായി. പതിറ്റാണ്ടുകളോളം ഷാർജയിൽ എമിറേറ്റ്സ് ട്രാൻസ്പോർട്ടേഷനിൽ ജീവനക്കാരനായിരുന്നു. ദീർഘകാലം മലയാളി അസോസിയേഷന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.എം.സി.സിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മാട്ടൂൽ നോർത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. മാട്ടൂൽ നോർത്ത് വേദാമ്പർ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, ലൈവ് മാട്ടൂലിന്റെ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു. പരേതനായ വി.പി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, മുട്ടോൻ ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.സി. നഫീസ (മാട്ടൂൽ സെൻട്രൽ). മക്കൾ: മുഹ്സിന, ഫാരിസ്, ഷഫിൻ, സാഫിർ (വിദ്യാർഥി). മരുമക്കൾ: എ. മൻസൂർ (ഷാർജ), ജുമാന ഹസീൻ (മാട്ടൂൽ സെൻട്രൽ), നൂറ മുഹമ്മദ് ശഹ്സാദ് (മാട്ടൂൽ സൗത്ത്). സഹോദരങ്ങൾ: സുബൈർ മുട്ടോൻ, സൗദാബി, ശമീമ.