ചേളന്നൂർ: വിവാഹ നിശ്ചയ വീട്ടിലെ പന്തലിന്റെ ടാർപായ അഴിച്ചുമാറ്റുമ്പോൾ വീഴാൻ പോകുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. കക്കോടി മക്കട ബദിരൂർ വടക്കേക്കര ഷൺമുഖന്റെയും ശോഭയുടേയും മകൻ ശ്യാംലാൽ (35) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഇച്ചന്നൂർ സ്കൂളിന് സമീപത്തെ വീട്ടിലാണ് സംഭവം. ഭാര്യ: ആര്യ (ആനവാതിക്കൽ). മകൻ: അനശ്വർ. സഹോദരങ്ങൾ: ശ്യാജിത്ത്, സഞ്ചു. കാക്കൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു.