എകരൂൽ: കോൺഗ്രസ് നേതാവും ഉണ്ണികുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കരിയാത്തൻകാവ് ചാത്തോത്ത് അമിഞ്ചേരി ഗോവിന്ദൻ കുട്ടി നായർ (74) നിര്യാതനായി. പരേതരായ അമിഞ്ചേരി കേളപ്പൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ശീതളകുമാരി (കരിയാത്തൻകാവ്). മക്കൾ: ജിജിത്ത്, ജിബിൻ. മരുമകൾ: കാവ്യ (വടകര). സഹോദരങ്ങൾ: പ്രഭാകരൻ നായർ, പരേതരായ ബാലൻ, ജാനു. സംസ്കാരം ബുധനാഴ്ച കരിയാത്തൻകാവ് ചാത്തോത്ത് വീട്ടുവളപ്പിൽ.