ഫറോക്ക്: പുല്ലിപ്പറമ്പ് മഹല്ല് മുൻ വൈസ് പ്രസിഡന്റും മത സാംസ്കാരിക സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ചെറുക്കാട്ട് അബൂബക്കർ ഹാജി എന്ന ബക്കർ ഹാജി (90) നിര്യാതനായി. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ട്രിച്ചി യൂനിറ്റ് മുൻ ജീവനക്കാരനായിരുന്നു. മക്കൾ: മുഹമ്മദ് ബഷീർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻജിനീയറിങ് വിഭാഗം മുൻ ജീവനക്കാരൻ), നിസാർ, അബ്ദുൽ ലത്തീഫ് , അബ്ബാസ്, ലിയാക്കത്തലി, റസിയാ ബീഗം. മരുമക്കൾ: ഹാസ്യ, ഖദീജ, ശബ്ന (എസ്.വി.എ.യു.പി സ്കൂൾ പുല്ലിപ്പറമ്പ്), നൂർജഹാൻ, ഹാജറ.