പെരുമ്പടപ്പ്: പുത്തൻപള്ളി നൂണക്കടവ് റോഡ് ഉപ്പില തൊടിയിൽ അബൂബക്കർ മുസ്ലിയാർ (85) നിര്യാതനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുൻ മുഫത്തിശും കോതോട് ജുമാമസ്ജിദ് മുൻ ഖത്തീബും പുത്തൻപള്ളി മുൻ ഇമാമും ആയിരുന്നു.
ഭാര്യ: കോതോട് മഹല്ല് ആജീവനാന്ത ഖത്തീബ് ആയിരുന്ന പരേതനായ മുഹമ്മദുണ്ണി മുസ്ലിയാരുടെ മകൾ ഫാത്തിമക്കുട്ടി. മക്കൾ: ബുഷറ, സ്വലാഹുദ്ദീൻ (ദുബൈ), റൈഹാനത്ത്, ഷമീന, സ്വാലിഹ് ബാഖവി (ഖത്തീബ്, വെളിയങ്കോട് വെസ്റ്റ് മുഹ്യിദ്ദീൻ ജുമാമസ്ജിദ്), അദ്നാൻ ഫൈസി (സദർ മുഅല്ലിം, സുല്ലമുൽ ഇസ്ലാം മദ്റസ മാങ്ങാട്ടിരിപ്പറമ്പ്).
മരുമക്കൾ: സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ (ചെമ്മൻകുഴി ഖത്തീബ്), സെറീന ഒതളൂർ, ഹുസൈൻ അൻവരി കല്ലൂർ (കർണ്ണാക്കിൽ ജുമാമസ്ജിദ് ഖത്തീബ്), മുഹ്സിന പുതുപൊന്നാനി, ഹസ്ന വഫിയ്യ കുമരനല്ലൂർ, പരേതനായ ജബ്ബാർ ബാഖവി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പെരുമ്പടപ്പ് നൂണക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.