താനൂർ: പഴയ പ്രിയ ടാക്കീസിനു സമീപം കൊപ്ര വ്യാപാരം നടത്തിയിരുന്ന നെല്ലിക്കപറമ്പിൽ അബ്ദുൽ ഖാദർ (കുഞ്ഞുട്ടി-73) നിര്യാതനായി. തിരൂരിലെ റിട്ട. കോഓപറേറ്റിവ് ജോ. രജിസ്ട്രാർ ആയിരുന്നു.
പിതാവ്: പരേതനായ എൻ.പി. ഇസ്മായിൽ കുട്ടി ഹാജി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ജസീർ (സൗദി), സനൂപ്, സൈന, ലൈല. മരുമക്കൾ: സീനത്ത്, ഉമ്മു ഹബീബ, ഹംസ, പരേതനായ സലീം. സഹോദരങ്ങൾ: ഖദീജ, നസീമ എന്ന കുഞ്ഞൻബീവി, സുഹറ, പരേതരായ ഏന്തീൻ കുട്ടി, മുഹമ്മദാലി.