വടകര: സി.പി.എം മുൻ ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗവും ദീർഘകാലം ചോറോട് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനുമായിരുന്ന ചോറോട് ഹൃദ്യയിൽ ടി.വി. ബാലൻ മാസ്റ്റർ (85) നിര്യാതനായി (മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ അധ്യാപകനായിരുന്നു). വള്ളിക്കാട് കുടികിടപ്പ് സമര കാലത്ത് സി.പി.എം ചോറോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കർഷകസംഘം ഏരിയ പ്രസിഡന്റ്, കെ.എസ്.വൈ.എഫിന്റെ താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ചോറോട് ജനശക്തി തിയറ്റേഴ്സിന്റെ പ്രസിഡന്റാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനായിരുന്നു. ഭാര്യ: രാധ (റിട്ട. അധ്യാപിക, ചെട്ട്യാത്ത് യു.പി സ്കൂൾ). മക്കൾ: ഹിരൺ (നിലമ്പൂർ ഐ.കെ.ടി.എച്ച്.എസ്.എസ് മലപ്പുറം), ഹസിത (ക്ലർക്ക്, സബ് രജിട്രാർ ഓഫിസ് കൊയിലാണ്ടി). മരുമക്കൾ: മോണിഷ (അധ്യാപിക, നരേക്കാവ് ഹയർ സെക്കൻഡറി സ്കൂൾ നിലമ്പൂർ), സിനോജ് (എൽ & ടി ഇൻഷുറൻസ് തൃശൂർ). സഹോദരങ്ങൾ: കൗസു, ഭാസ്കരൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), സദാനന്ദൻ (റിട്ട. അഗ്രികൾച്ചർ ഓഫിസർ), അരവിന്ദൻ (റിട്ട. എ.എസ്.ഐ വടകര), രമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.