കൊടുവള്ളി: റിട്ട. അധ്യാപകൻ കരുവൻപൊയിൽ പൊൻ പാറക്കൽ ടി.പി. സീതിക്കുട്ടി മാസ്റ്റർ (72) നിര്യാതനായി. സമസ്ത മദ് റസ മാനേജ്മെന്റ് അസോസിയേഷൻ തലപ്പെരുമണ്ണ റേഞ്ച് പ്രസിഡന്റ്, ജം ഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ട്രഷറർ, കരുവൻപൊയിൽ അൽ ഇഹ്സാൻ ചാരിറ്റബ്ൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഉണ്ണിപ്പാത്തുമ്മ. മക്കൾ: റോഷ്ന (അക്ഷയ സെന്റർ കച്ചേരി മുക്ക് ), പരേതനായ മുഹമ്മദ് ഷാനിർ (കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് പ്രൊഫസർ ). മരുമക്കൾ: അഷ്റഫ് ആരാമ്പ്രം (റിട്ട. മിലിട്ടറി), റസാന. സഹോദരങ്ങൾ: ടി.പി. മുഹമ്മദ് ഹാജി, ടി.പി. അഹമ്മദ് കുട്ടി, കുഞ്ഞാമിന, സൈനബ. മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കരുവൻപൊയിൽ ജുമാ മസ്ജിദിൽ. ഖബറടക്കം ചുള്ളിയാട് ജുമാ മസ്ജിദിൽ.