വാണിമേൽ: കടവത്തൂരിലെ മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ (81, റിട്ട. ഹെഡ്മിസ്ട്രസ്, എലാങ്കോട് എൽ.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ടി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ തൃപ്രങ്ങോട്ടൂർ എൽ.പി). ചെണ്ടയാട്ടെ പരേതനായ പണ്ഡിതർ പി. കുഞ്ഞിരാമന്റെ മകളാണ്. കെ.എസ്.ടി.സി, മഹിള ജനതാദൾ എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു. അക്ഷരശ്ലോകവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. മക്കൾ: എം.ടി. അനിത (അധ്യാപിക, പാറേമ്മൽ യു.പി സ്കൂൾ), രേണുക (അധ്യാപിക, എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ ഉമ്മത്തൂർ), സിന്ധു (ബംഗളൂരൂ), സവിത (അധ്യാപിക പി.കെ.എം യു.പി സ്കൂൾ ഓർക്കാട്ടേരി). മരുമക്കൾ: കെ.എം. ചന്ദ്രൻ (റിട്ട. അധ്യാപകൻ, പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസ്.എസ്), എം.ടി. ഹരിദാസ് (മാനേജിങ് ഡയറക്ടർ സൈലന്റ് വാലി ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്), കെ. സുരേഷ് (ബിസിനസ് ബംഗളൂരു), എം.കെ. ദിനേഷ് (ബിസിനസ് ഓർക്കാട്ടേരി).