കൊയിലാണ്ടി: അരിക്കുളം കാരയാട് ട്രെയിൻ തട്ടി മരിച്ചു. കാരയാട് താമരശ്ശേരി മീത്തൽ ബാലൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30ഓടെ കൊല്ലം റെയിൽവേ ഗേറ്റിനടുത്താണ് സംഭവം.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അരിക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ നിഷയുടെ ഭർത്താവാണ്. മക്കൾ: അർജുൻ, അനുവിന്ദ്.