മടവൂർ: പരിയാട്ടുചാലിൽ ഇസ്മായിൽ ഹാജി (75) നിര്യാതനായി. സി.എം മഖാം മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും ഓർഫനേജ് കമ്മിറ്റി പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: യാസിർ (നഴ്സിങ് അസിസ്റ്റന്റ്, ബീച്ച് ഹോസ്പിറ്റൽ), സഹീർ (അധ്യാപകൻ -മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ), സാജിത, സറീജ, സബീന. മരുമക്കൾ: ജാഫർ (നേരോത്ത്), ബുഷ്റ (മാനിപുരം), മിർസ (പാലക്കാട്). സഹോദരങ്ങൾ: കദീജ (പന്തീർപ്പാടം), സൈനബി (തൃശൂർ), പാത്തുമ്മ പയ്യപരിക്കാട്ട്, മൈമൂന തൊടുകയിൽ, മറിയംബി (നടക്കാവ്), ഷമീമ (നടക്കാവ്).