വടകര: മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ് വടകര നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചോറോട് ചേന്ദമംഗലം തെരുവിലെ കൂടാളി അശോകന് (77) നിര്യാതനായി. 1974ൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 92ൽ സംഘടന തെരഞ്ഞെടുപ്പിൽ ഡി.സി.സി നിർവാഹക സമിതി അംഗമായി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കൈത്തറി തൊഴിലാളി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഹാൻഡ്ലൂം അഡ്വൈസറി ബോർഡ് അംഗമായി. വടകര ഓട്ടോ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, വടകര പീപ്ൾസ് സൊസൈറ്റി ഡയറക്ടർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: സജീഷ് കൂടാളി, സജിന കൂടാളി. മരുമക്കൾ: സുനിൽകുമാർ (പേരാമ്പ്ര), അർച്ചന. സഹോദരങ്ങൾ: മോഹനൻ, രാധാകൃഷ്ണൻ പരേതനായ ചന്ദ്രൻ.