കൊയിലാണ്ടി: വെങ്ങളം ചീനച്ചേരിയിൽ പരേതരായ വകച്ചേരിക്കൽ ഇമ്പിച്ചി മമ്മുവിന്റെയും കിഴക്കേടത്ത് പാത്തുമ്മയുടെയും മകൻ അസ്മാലയം അബൂബക്കർ (71) നിര്യാതനായി. ദീർഘകാലം ബഹ്റൈനിൽ അമീർ പാലസിൽ ജീവനക്കാരനായിരുന്നു. ഭാര്യ: അസ്മ മണ്ണങ്ങാട്ട്. മക്കൾ: മറിയം (ജംഷീ), സിറാജ് (ബഹ്റൈൻ), ജാസ്മിൻ, സുഹൈൽ (യു.കെ). മരുമക്കൾ: ഷിജാഹുദ്ദീൻ (ബഹ്റൈൻ), മറിയ (ബഹ്റൈൻ), ഇല്യാസ് (വാട്ടർ അതോറിറ്റി, കാരപ്പറമ്പ്), അമീന (യു.കെ). സഹോദരങ്ങൾ: വി. കുട്ടൂസ (റിട്ട. പ്രഫസർ, എം.ഇ.എസ് കോളജ്, മമ്പാട്), പരേതയായ ആയിശ കിഴക്കേടത്ത്.