കാഞ്ഞിരോട്: ചക്കരക്കൽ റോഡിൽ തലമുണ്ട മക്കാ മസ്ജിദിന് സമീപം കുണ്ടന്റെവിട താമസിക്കുന്ന ആലാറമ്പിൽ മൊയ്തീൻകുട്ടി (81) നിര്യാതനായി. ദീർഘകാലം കൂർഗിലെ സിദ്ധാപുരത്തിന് സമീപമുള്ള ഒണ്ടയങ്ങാടിയിലെ വ്യാപാരിയായിരുന്നു. പരേതരായ ആനിയത്ത് അബ്ദുല്ല കുട്ടിയുടെയും ആലാറമ്പിൽ മറിയയുടെയും മകനാണ്. ഭാര്യ: കുണ്ടന്റവിടെ ഖദീജ. മക്കൾ: സലീം (നാഗന ഹള്ളി, കർണാടക), റഹീം (സൗദി അറേബ്യ), സമീറ, മുംതാസ് (കാഞ്ഞിരോട്), പരേതയായ റംലത്ത്. മരുമക്കൾ: ശംസുദ്ദീൻ (വെള്ളച്ചാൽ), ഫത്താഹ് (തരിയേരി), ശാദുലി (അഞ്ചരക്കണ്ടി), ഷഹീറ (മുണ്ടേരി), ഷാഹിന (ഇരിക്കൂർ). സഹോദരങ്ങൾ: പരേതരായ പക്കർ കൂടാളി, മൂസ, കുഞ്ഞാലിമ, കുഞ്ഞാമിന (എല്ലാവരും കാഞ്ഞിരോട്). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.