കാങ്കോൽ: സി.പി.എം കാങ്കോൽ വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറിയും പയ്യന്നൂർ സഹകരണ റൂറൽ ബാങ്ക് മുൻ സെക്രട്ടറിയുമായിരുന്ന കാങ്കോൽ പാനോത്തെ യു.വി. ശശീന്ദ്രൻ (64) നിര്യാതനായി. കാങ്കോൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ്, പയ്യന്നൂർ ബ്ലോക്ക് ലേബർ സൊസൈറ്റി ഡയറക്ടർ, ഡി.വൈ.എഫ്.ഐ കാങ്കോൽ വെസ്റ്റ് വില്ലേജ് സെക്രട്ടറി, കർഷക സംഘം വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ എ.വി. കുഞ്ഞമ്പുവിന്റെയും യു.വി. കാർത്യായനിയുടെയും മകനാണ്. ഭാര്യ: പ്രീതകുമാരി (പ്രധാനാധ്യാപിക, മടായി സൗത്ത് എൽ.പി സ്കൂൾ). മക്കൾ: ഡോ. ശ്യാം കുമാർ (ശ്യാംസ് ഡൻ ട്രസ്റ്റ് ഡെന്റൽ ക്ലിനിക് പഴയങ്ങാടി), പ്രണവ് (കാനറാ ബാങ്ക് അഗ്രികൾച്ചറൽ ഓഫിസർ ആലക്കോട്). മരുമക്കൾ: ഡോ. വർഷ വിജയൻ (പയ്യന്നൂർ), അഹല്യ (കാനറാ ബാങ്ക് ചിറ്റാരിക്കാൽ). ശനിയാഴ്ച രാവിലെ 9 മുതൽ കാങ്കോൽ ഇ.എം.എസ് മന്ദിരത്തിൽ പൊതുദർശനം. സംസ്കാരം രാവിലെ 10ന്.