മാഹി: സ്വാതന്ത്ര്യസമര സേനാനി കേളപ്പൻ നായരുടെ മകൾ ചൂടിക്കൊട്ട മീത്തലെ പൂഴിയിൽ ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായർ. മക്കൾ: വിമല (വാകയാട്), രാജീവൻ (ഹെൽത്ത് ഇൻസ്പെക്ടർ), ശശികുമാർ (റിട്ട. അധ്യാപകൻ), മനോജ് കുമാർ ഹെൽത്ത് ഇൻസ്പെക്ടർ (വയനാട്). മരുമക്കൾ: ടി. സുരേഷ് കുമാർ (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), സുനില (കീഴ്പയ്യൂർ), സതി (കീഴരിയൂർ), ബിജിന (ആയഞ്ചേരി). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (വ്യാപാരി മാഹി), ഗോപാലൻ നായർ (എൻജിനീയർ ദുബൈ), രാധ (കണ്ണൂർ), പരേതരായ കാവ, കമലാക്ഷി, സരോജിനി, പൂഴിയിൽ അനന്തൻ (റിട്ട. മാഹി പൊലീസ്), നാരായണൻ. സംസ്കാരം ശനിയാഴ്ച മേപ്പയൂർ ഇരിങ്ങത്ത് വീട്ടുവളപ്പിൽ.